വായനശാലയിലെ മേശ 

 

ഒരു ദിവസം പകലൊരു പതിനൊന്ന് മണിയോടെയായിരുന്നു

വായനശാലയിലെ പ്രധാന മേശകളിലൊന്നിന്റെ പുതുക്കി-

പണി ആരംഭിച്ചത്.

അന്നേ ദിവസം രാവിലെ വരെ അവിടെയിരുന്ന് സൊറ പറഞ്ഞ

കഥാപാത്രങ്ങളെയൊക്കെയും തൊട്ടടുത്തുള്ള തുരുമ്പ് മേശയിലേക്കും

ആഴ്ചപതിപ്പുകൾ അടുക്കി വെച്ച കെട്ടിന്റെ മുകളിലേക്കും കൂടിയേറ്റി –

പാർപ്പിച്ചു.

മേശ തുരുമ്പാണെങ്കിലും അവിടെ പണ്ടേ സ്ഥാനം പിടിച്ച മറ്റു

കഥാപാത്രങ്ങളോടൊക്കെ സൊറ പറഞ്ഞ് പുതിയവർ അവിടം ആധിപത്യം

സ്ഥാപിക്കാൻ ആരംഭിച്ചു.

ആഴ്ച പതിപ്പുകളുടെ മുകളിൽ സ്ഥാനം കിട്ടിയവർ ആദ്യം ഒന്ന്

സുഖം പിടിച്ചെങ്കിലും വർഷങ്ങൾ പഴക്കമുള്ള ആഴ്ചകളുടെ മുകളിലിരിക്കുമ്പോൾ

അവർക്ക് പ്രായത്തിന്റെ ഏറ്റ കുറച്ചിൽ/കൂടുതൽ മൂലം ശ്വാസം മുട്ടാൻ തുടങ്ങി

 

ഇതേ സമയം തുരുമ്പ് മേശ പുറത്തുള്ളവന്മാർ പണ്ട് പണ്ടത്തെ

ചരിത്ര പുസ്തകളങ്ങളോട് വരെ ആത്മബന്ദം പുലർത്താൻ തുടങ്ങിയിരുന്നു.

 

അതേ സമയം ഏതോ ദേശക്കാരനായ തൊഴിലാളി മേശ തേച്ചും

മിനുക്കിയും ആത്മാർദ്ധത പ്രകടിപ്പികുകയിരുന്നു

കൊടിയ വേദനയയ്ക്കിടയിലും മേശ, താൻ കണ്ടതും കേട്ടതുമായകെട്ടതുമായ   

ഓരോ കഥകള് തൊഴിലാളിയോട് പറഞ്ഞ് കൊണ്ടിരുന്നു .

ആരും ഇല്ലാത്ത നേരത്ത് പുസ്തകം തിരികെ വെക്കാൻ വന്ന

പെൺകൊച്ചും പുസ്തകം എടുക്കാൻ വന്ന ആൺകൊച്ചും

തുരുമ്പ് മേശയുടെ പിറകിൽ നിന്ന് കെട്ടി പിടിച്ചതും,

ലൈബ്രറി ചേട്ടൻ ഉറങ്ങിപ്പോയ നേരത്ത്

എന്നും കിഴക്കേ മൂലയിൽ മാത്രം ഇരുന്ന് വായിക്കുന്ന പെങ്കൊച്ച്

ഒരു പുസ്തകം കാണാതെ എടുത്ത് പോയതും അങ്ങനങ്ങനെ

എന്തോരം കഥകളാണ്.

അന്യദേശക്കാരനായ, ഭാഷയറിയാത്ത തൊഴിലാളി ഇതൊന്നും

മനസിലാവതത്തുകൊണ്ട് ജോലിയിൽ മാത്രം ശ്രദ്ധ തുടർന്നു ,

അല്ലെങ്കിലും ഒന്നാലോചിച്ചാൽ ആർക്കാണ് ഒരുപാട് കഥകൾ

പറയാനില്ലാത്തത്

മറ്റൊന്നാലോചിച്ചാൽ ആർക്കാണ് ഇതത്രയും

 കേൾക്കാൻ

സമയമുള്ളത്.

അങ്ങനങ്ങനെ വൈകീട്ട് നാല് നാലരയോടെ മേശയങ്ങനെ

പുതുപുത്തനായി കാണപ്പെട്ടു

തൊട്ടടുത്തുള്ള തുരുമ്പ് മേശ ഒന്ന് തൊട്ടു, നാളെ

കാണാം എന്ന നോട്ടം നോക്കി തൊഴിലാളി അവിടം വിട്ടു.

തിരികെ വന്ന പുസ്തകനങ്ങൾക്കൊക്കെ ആദ്യമൊന്ന്

അപരിചിതത്വം തോന്നിയെങ്കിലും പെട്ടെന്ന് തന്നെ

അവയും പഴയേതെന്നോ പുതിയതെന്നോയെയുള്ള

വ്യത്യാസം കാണിക്കാതെ സൊറ പറയാൻ ആരംഭിച്ചു .

 

Comments

Popular Posts