വായനശാലയിലെ മേശ ഒരു ദിവസം പകലൊ രു പതിനൊന്ന് മണിയോടെയായിരുന്നു വായനശാലയിലെ പ്രധാന മേശകളിലൊന്നിന്റെ പുതുക്കി- പണി ആരംഭിച്ചത്. അന്നേ ദിവസം രാവിലെ വരെ അവിടെയിരുന്ന് സൊറ പറഞ്ഞ കഥാപാത്രങ്ങളെയൊക്കെയും തൊട്ടടുത്തുള്ള തുരുമ്പ് മേശയിലേക്കും ആഴ്ചപതിപ്പുകൾ അടുക്കി വെച്ച കെട്ടിന്റെ മുകളിലേക്കും കൂടിയേറ്റി – പാർപ്പിച്ചു. മേശ തുരുമ്പാണെങ്കിലും അവിടെ പണ്ടേ സ്ഥാനം പിടിച്ച മറ്റു കഥാപാത്രങ്ങളോടൊക്കെ സൊറ പറഞ്ഞ് പുതിയവർ അവിടം ആധിപത്യം സ്ഥാപിക്കാൻ ആരംഭിച്ചു. ആഴ്ച പതിപ്പുകളുടെ മുകളിൽ സ്ഥാനം കിട്ടിയവർ ആദ്യം ഒന്ന് സുഖം പിടിച്ചെങ്കിലും വർഷങ്ങൾ പഴക്കമുള്ള ആഴ്ചകളുടെ മുകളിലിരിക്കുമ്പോൾ അവർക്ക് പ്രായത്തിന്റെ ഏറ്റ കുറച്ചിൽ/കൂടുതൽ മൂലം ശ്വാസം മുട്ടാൻ തുടങ്ങി ഇതേ സമയം തുരുമ്പ് മേശ പുറത്തുള്ളവന്മാർ പണ്ട് പണ്ടത്തെ ചരിത്ര പുസ്തകളങ്ങളോട് വരെ ആത്മബന്ദം പുലർത്താൻ തുടങ്ങിയിരുന്നു. അതേ സമയം ഏതോ ദേശക്കാരനായ തൊഴിലാളി മേശ തേച്ചും മിനുക്കിയും ആത്മാർദ്ധത പ്രകടിപ്പികുകയിരുന്നു കൊടിയ വേദനയയ്ക്കിടയിലും മേശ, താൻ കണ്ടതും കേട്ടതുമായ കെട്ടതുമായ ഓരോ കഥക...
Search This Blog
parvathi_sarang


